കുമ്പസാരം എന്ന തണ്ണീർപ്പന്തൽ

ജിന്‍സി സന്തോഷ്‌

ആത്മാവിന്റെ നഗ്നതയാണ് കുമ്പസാരം. ഒരാൾ തന്നെത്തന്നെ അലങ്കരിച്ചു വച്ചിരിക്കുന്ന ബാഹ്യമായ എല്ലാ ആഡംബരങ്ങളിൽ നിന്നും മോചിതനാകുന്ന പ്രക്രിയയാണത്. ഇടർച്ചകളും പതർച്ചകളും നിറഞ്ഞ ജീവിതത്തിന്റെ നാല്‍ക്കവലകളിൽ ഒരുവൻ നടന്നുവന്ന യാത്രകളുടെ ഭാരം ഇറക്കിവച്ച് ആശ്വാസം കണ്ടെത്തുന്ന അത്താണിയും.

കരുണയുടെ കൂദാശയായ കുമ്പസാരം പാപം മോചിക്കുക മാത്രമല്ല, അത് നിന്നിലെ ആന്തരിക മുറിവുകൾ ഉണക്കാൻ കഴിവുള്ള ഔഷധം കൂടിയാണ്. കുമ്പസാരക്കൂട് ആരെയും ലജ്ജിപ്പിക്കില്ല, നാണിപ്പിക്കില്ല. കാരണം അത് ആത്മാവിന്റെ നഗ്നത പരസ്യമായി വെളിവാക്കുകയല്ല; മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. കുമ്പസാരത്തിൽ വിധിയുമില്ല, വിസ്താരവുമില്ല, വിശദീകരണവും ചോദിക്കില്ല. വിടുതലിന്റെ ഭവനമാണത്. കുമ്പസാരം സ്നേഹത്തിന്റെയും കരുതലിന്റെയും അങ്കി കൊണ്ട് നിന്റെ വീഴ്ചകളെ മറച്ചുപിടിക്കും. അടിമത്വമല്ല, സ്വാതന്ത്ര്യമാണത് നല്‍കുന്നത്.

എല്ലാ കാലത്തെയും മാനവഹൃദയങ്ങൾക്കുള്ള തണ്ണീർപ്പന്തലുകളാകുന്നു ഓരോ കുമ്പസാരക്കൂടും. കടന്നുവരുമ്പോൾ ഹൃദയഭാരവും ഇറങ്ങിപ്പോകുമ്പോൾ ഹൃദയലഘൂകരണവും സംഭവിക്കുന്ന ലോകത്തിലെ അപൂർവ്വമായ ഒരിടമാണത്. “എന്റെ പാപം അവിടുത്തോട് ഞാൻ ഏറ്റുപറഞ്ഞു; എന്റെ അകൃത്യം ഞാൻ മറച്ചുവച്ചില്ല” (സങ്കീ. 32:5)

ജിന്‍സി സന്തോഷ്‌
കടപ്പാട്: ഫാ. റോയ് പാലാട്ടി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.