ഒപ്പം വരാത്ത സമ്പത്ത്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

രണ്ട് വയോവൃദ്ധർ തമ്മിൽ സംസാരിക്കുകയാണ്. സഹപാഠി വേർപിരിഞ്ഞതിന്റെ വേദനയിലായിരുന്നു അവർ. ഒരുവൻ പറഞ്ഞു: “നമ്മുടെ കൂട്ടുകാരന്റെ വീട് ഇപ്പോൾ നരകമായി. മക്കൾ തമ്മിൽ സ്വത്തിനു വേണ്ടിയുള്ള തർക്കങ്ങളാണ്. അവനാണെങ്കിൽ ഒന്നും എഴുതി വയ്ക്കുകയോ, മക്കൾക്ക് വീതം നൽകുകയോ ചെയ്യാതെയാണ് പോയത്.”

മറ്റേയാൾ പറഞ്ഞു: “ഇത് നമുക്ക് ഒരു പാഠമാണ്. ഇവിടെയുള്ള കണക്കുകൾ ഇവിടെത്തന്നെ തീർത്തിട്ടു പോകുക. അല്ലെങ്കിൽ നമ്മുടെ മരണശേഷം മക്കൾ തമ്മിൽ കലഹിച്ചാൽ അതിനേക്കാൾ വലിയ ദുരന്തം മറ്റൊന്നില്ലല്ലോ?”

എത്രയോ കുടുംബങ്ങളിലാണ് സ്വത്ത് തർക്കങ്ങൾ നടക്കുന്നത്? എത്ര ലഭിച്ചാലും മതിവരാത്തതും ധനം തന്നെ. കിട്ടിയത് കുറഞ്ഞതിന്റെ പേരിലും മറ്റുള്ളവർക്ക് കൂടുതൽ കൊടുത്തതിന്റെ പേരിലും അറ്റുപോയ ബന്ധങ്ങളില്ലേ? ഇവിടെയാണ് ക്രിസ്തുവിന്റെ വാക്കുകൾക്ക് മൂർച്ചയേറുന്നത്: “ഭൂമിയില് നിക്ഷേപം കരുതി വയ്‌ക്കരുത്‌. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാര് തുരന്നു മോഷ്‌ടിക്കും. എന്നാല്, സ്വര്ഗത്തില് നിങ്ങള്ക്കായി നിക്ഷേപങ്ങള് കരുതി വയ്‌ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല;  കള്ളന്മാര് മോഷ്‌ടിക്കുകയില്ല. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6: 19-21).

ഈ ലോകയാത്രയ്ക്ക് അവസാനമുണ്ടെന്നും നേടിയതൊന്നും കൂടെയെടുക്കാൻ സാധ്യമല്ലെന്നും കൂടെക്കൂടെ ഓർക്കുമ്പോൾ മാത്രമേ ഉന്നതങ്ങളിലേക്ക് മിഴികളുയർത്തി പ്രത്യാശയോടെ ജീവിക്കാൻ നമുക്ക് കഴിയൂ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.