സ്നേഹമായ ദൈവത്തിൽ നിന്നാണ് ജീവൻ വരുന്നത്: ഫ്രാൻസിസ് പാപ്പാ

ജീവിതത്തിന്റെയും മാതൃത്വത്തിന്റെയും മൂല്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ. സർവ്വത്തിന്റെയും ആദികാരണം സ്നേഹമാണ്; ദൈവത്തിന്റെ സ്നേഹം. സ്നേഹമായ ദൈവം തന്നെയാണ് അമ്മയുടെ ഉദരത്തിൽ നിന്നും വരുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

“ജീവിതത്തിലെ എല്ലാം മനോഹരമാണ്. സത്യമായതും നന്മയും ദൈവത്തിൽ നിന്നാണ് വരുന്നത്. ഒരു അമ്മയുടെ ഹൃദയത്തിൽ നിന്നും ഉദരത്തിൽ നിന്നുമാണ് സ്നേഹമായ ദൈവം വരുക. അമ്മയുടെ ഉദരത്തിൽ നിന്നാണ് യേശുക്രിസ്തു വന്നതു തന്നെ. സ്നേഹമായ ദൈവം മാംസമായി മാറിക്കൊണ്ട് മനുഷ്യനായി അവതരിച്ചു” – പാപ്പാ പറഞ്ഞു.

അമ്മയും കുഞ്ഞും ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിചിതമായ ഐക്കൺ ആണെന്നും അത് മനോഹരമായ ചിത്രമായി നിലനിർത്താതെ അനുഭവത്തിലേക്ക് വിവർത്തനം ചെയ്തു എന്നും പാപ്പാ വ്യക്തമാക്കി. വിശ്വാസികളുടെ ഒരു സദസ്സിലാണ് പാപ്പാ ജീവന്റെ മൂല്യത്തെ ഉയർത്തിക്കാണിച്ചു കൊണ്ട് സംസാരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.