ഫ്രാൻസിസ് പാപ്പായ്ക്ക് വെടിയുണ്ടകളടങ്ങിയ കത്ത്: അയച്ച ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

ഫ്രാൻസിസ് മാർപാപ്പയ്ക്ക് മൂന്ന് വെടിയുണ്ടകളടങ്ങിയ കത്തയച്ച ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അത് ഫ്രാൻ‌സിൽ നിന്നാണ് അയച്ചിരിക്കുന്നതെന്നും ഇറ്റാലിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് പാപ്പായെ അഭിസംബോധന ചെയ്തുകൊണ്ട് മൂന്ന് വെടിയുണ്ടകളുള്ള കത്ത് കിട്ടിയത്. ഒൻപതു മില്ലീമീറ്റർ വലിപ്പത്തിലുള്ള കാലിബർ ബുള്ളറ്റുകളും ടാർഗറ്റ് ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന ഫ്ളോബർട്ടും അതോടൊപ്പം വത്തിക്കാൻ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്ന ഒരു രേഖയും ഉണ്ടായിരുന്നു.

കത്ത് ലഭിച്ച് മണിക്കൂറുകൾക്കകം അത് അയച്ചയാളെ കണ്ടെത്തിയെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിലാൻ പോലീസുമായി സ്ഥിതിഗതികൾ ഏകോപിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തതിനു ശേഷമാണു വിവരങ്ങൾ ലഭ്യമായത്. കത്തിലെ സ്റ്റാമ്പ് ഫ്രഞ്ച് ആണെന്നും കവറിൽ വെടിയുണ്ടകൾക്കൊപ്പം പത്തു യൂറോയും ഉണ്ടായിരുന്നുവെന്നും കണ്ടെത്തി. എന്നാൽ ഇത് അയക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.