“ഫാദർ, എന്നോട് ക്ഷമിക്കണം” – മോഷ്ടിച്ചവ തിരിച്ചുകൊടുത്ത മോഷ്ടാവിന്റെ ക്ഷമ ചോദിച്ചുകൊണ്ടുള്ള കത്ത്

ദൈവാലയത്തിൽ നിന്നും വിശുദ്ധ കുർബാനക്ക് ഉപയോഗിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച മോഷ്ടാവ് അവ തിരിച്ചുകൊടുക്കുക മാത്രമല്ല, ക്ഷമ ചോദിച്ച് വികാരിയച്ചന് കത്തെഴുതുകയും ചെയ്തു. പെറുവിലെ വി. ജോൺ ഇരുപത്തിമൂന്നാമന്റെ നാമത്തിലുള്ള ഇടവക ദൈവാലയത്തിലാണ് സംഭവം.

ഇടവക വികാരിയായ ഫാ. ജോർജ് എഡ്വാർഡോ റാമറസിനു അയച്ച കത്തിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: “ഫാദർ, എന്നോട് ക്ഷമിക്കണം. എനിക്ക് ഒരു മകളുണ്ട്. അവൾക്ക് അസുഖമാണ്. അതിനാൽ പോലീസിൽ അറിയിക്കരുത്. അവളെ തനിയെ വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നോട് ക്ഷമിക്കൂ, ഞാൻ മുട്ടുകുത്തി ക്ഷമ ചോദിക്കുന്നു. ദൈവമേ, എന്നോട് ക്ഷമിക്കൂ. എന്റെ മേൽ കരുണ തോന്നണമേ” – കത്തിൽ പറയുന്നു.

അദ്ദേഹത്തിന്റെ മകൾ അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികൾ നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്നാണിത് എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. സ്വർണ്ണം പൂശിയ ഏകദേശം 1.4 ആയിരം ഡോളർ വിലയുള്ള വസ്തുവാണ് മോഷ്ടിച്ചത്.

“മോഷ്ടാവ് മോഷണത്തിന്റെ വഴി ഇനി തുടരരുതെന്നും സുവിശേഷത്തിനനുസരിച്ച് ജീവിക്കണമെന്നും ഓർമ്മിപ്പിക്കുന്നു. ആവശ്യമെങ്കിൽ അസുഖമുള്ള മകൾക്ക് ഇവിടെ വരാനും ആവശ്യമായ സഹായം ചെയ്യാനും സന്നദ്ധനാണ്” – ഇടവക വികാരി പറഞ്ഞു. 2020 മുതൽ നാലു തവണയാണ് ഈ ദൈവാലയത്തിൽ മോഷണം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.