ജീവന്റെ സംസ്കാരത്തിനായി നമുക്ക് കൈകോർക്കാം: ട്രംപ് 

ജീവന്റെ സംസ്കാരത്തിനായി ഒന്നിക്കാൻ അമേരിക്കയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് പ്രസിഡണ്ട് ട്രംപ്. കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഈ കാര്യം ഓർമ്മിപ്പിച്ചത്.

“ഞാൻ ജീവനായി നിലകൊള്ളുന്നു. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിലും ലൈംഗികമായ പീഡനങ്ങൾക്കിരയാകുന്നവരിലും അല്ലാതെയുള്ള അബോർഷനെ ഒരിക്കലും ന്യായീകരിക്കുവാൻ കഴിയില്ല. ഇതു തന്നെയാണ് റൊണാൾഡ്‌ റീഗനും ലക്‌ഷ്യം വയ്ക്കുക. 2020, ജീവന്റെ വർഷമാക്കി മാറ്റുവാൻ തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും” എന്ന് ട്രംപ് തന്റെ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

അലബാമ, ശക്തമായ പ്രോലൈഫ് നിയമങ്ങൾ പാസാക്കിയതിനു ശേഷമാണു ട്രംപിന്റെ ഈ ട്വീറ്റ്. അമേരിക്കയിലെ പ്രമുഖ പ്രൊ ലൈഫ് പ്രവർത്തകർ ഈ സന്ദേശത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ ജീവൻ, ദൈവദാനമാണെന്നും അത് നശിപ്പിക്കുവാൻ ആർക്കും അവകാശമില്ല എന്നും പ്രഖ്യാപിച്ച ട്രംപ്, തന്റെ കീഴിൽ അമേരിക്കയെ ജീവന്റെ സംസ്കാരത്തിലേക്ക് നയിക്കുകയാണ്.