ശനിയാഴ്ച ഫ്രാന്‍സിസ് പാപ്പായോടു ചേര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ വത്തിക്കാന്റെ ക്ഷണം

‘മെയ് 30-ാം തീയതി ശനിയാഴ്ച വത്തിക്കാന്‍ തോട്ടത്തിലെ ലൂര്‍ദ്ദ് നാഥയുടെ ഗ്രോട്ടോയില്‍ മാനവകുലത്തെ മഹാമാരിയില്‍ നിന്നും വിമുക്തമാക്കുന്നതിന് ഫ്രാന്‍സിസ് പാപ്പായോടൊപ്പം നമുക്കു പ്രാര്‍ത്ഥിക്കാം’ എന്ന സന്ദേശം വത്തിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. ഫ്രാന്‍സിസ് പാപ്പായ്‌ക്കൊപ്പം നമുക്കുപ്രാര്‍ത്ഥിക്കാം എന്ന ഹാഷ്ടാഗോടെയാണ് വത്തിക്കാന്‍ സന്ദേശം പങ്കുവച്ചിരിക്കുന്നത്.

‘മെയ് 30-ാം തീയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന്, ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് വത്തിക്കാന്‍ തോട്ടത്തിലെ ലൂര്‍ദ്ദ് നാഥയുടെ ഗ്രോട്ടോയില്‍ ജപമാല ചൊല്ലിക്കൊണ്ട് മഹാമാരിയില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിനുവേണ്ടി പാപ്പാ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നത്. തത്സമയ സംപ്രേഷണത്തിലൂടെ പാപ്പായുടെ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ സകലരെയും ക്ഷണിക്കുന്നു, നമുക്കുപ്രാര്‍ത്ഥിക്കാം’.

‘ഇവര്‍ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവിടുത്തെ സഹോദരരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു’ (അപ്പ. പ്രവ. 1: 14).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.