മധ്യപൂര്‍വ്വദേശത്തിന്റെ അനുരഞ്ജനത്തിനായി പ്രാര്‍ത്ഥിക്കാം

നവംബർ മാസം മധ്യപൂര്‍വ്വദേശത്തിന്റെയും വിശുദ്ധനാടിന്റെയും അനുരഞ്ജനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ. ഈ മാസത്തെ തന്റെ പ്രത്യേക പ്രാർത്ഥന നിയോഗമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നതും ഇത് തന്നെ.

“ആത്മീയവും ചരിത്രപരവുമായ സ്നേഹബന്ധങ്ങളിലൂടെയാണ് മധ്യപൂര്‍വ്വദേശത്ത് യഹൂദ – ക്രൈസ്തവ – ഇസ്ലാം മതങ്ങള്‍ക്കിടയില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടക്കുന്നത്. ഉത്ഥിതനായ ക്രിസ്തുവിന്‍റെ സദ്വാര്‍ത്ത ലോകത്തിനു ലഭ്യമായത് ഈ മണ്ണില്‍ നിന്നാണ്. ഏകദൈവത്തില്‍ വിശ്വസിക്കുന്ന ക്രൈസ്തവരും യഹൂദരും മുസ്ലീങ്ങളും ഇന്നാട്ടില്‍ കൂട്ടുചേര്‍ന്ന് സമാധാനത്തിനായി ഏറെ പരിശ്രമിക്കുന്നു. അതിനാൽ സംവാദത്തിന്‍റെ അരൂപിയില്‍ മധ്യപൂര്‍വ്വദേശം സമാധാന പൂര്‍ണ്ണമാകുന്നതിന് നമുക്ക് പ്രാര്‍ത്ഥിക്കാം! ” പാപ്പാ സന്ദേശത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.