സിനഡിന്റെ നടപടിക്രമങ്ങളിൽ വി. യൗസേപ്പിൽ നിന്നും പ്രചോദനം സ്വീകരിക്കാം: കർദ്ദിനാൾ ടാഗ്ലെ

സിനഡിന്റെ നടപടിക്രമങ്ങളിൽ വി. യൗസേപ്പിൽ നിന്നും പ്രചോദനം സ്വീകരിക്കാമെന്ന് സഭയുടെ സുവിശേഷവത്ക്കരണ പ്രിഫെക്ടായ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ. വത്തിക്കാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

“വി. യൗസേപ്പിതാവിനെ പ്രത്യേകമായി അനുസ്മരിക്കുന്ന ഈ വർഷത്തിൽ നമുക്കെല്ലാവർക്കും വിശുദ്ധന്റെ നല്ല മാതൃകയിൽ നിന്നും പ്രചോദനം സ്വീകരിക്കാം. എല്ലാ പിതാക്കന്മാർക്ക് മാത്രമല്ല, മാമ്മോദീസ സ്വീകരിച്ച എല്ലാവർക്കും അനുകരിക്കാവുന്ന ഈ കാലഘട്ടത്തിന്റെ മാതൃകയാണ് വി. യൗസേപ്പിന്റെ വ്യക്തിത്വം” – അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.