നമുക്ക് പ്രത്യാശയുടെ കൃപയ്ക്കായി അപേക്ഷിക്കാം: ഫ്രാൻസിസ് പാപ്പാ

ഗ്രീക്ക് ഭാഷ, സഭ മുഴുവനും ക്രിസ്തുവിന്റെ ദാനത്തെ സംഗ്രഹിക്കുന്ന ഒരു വാക്ക് നൽകിയെന്ന് ഫ്രാൻസിസ് മാർപാപ്പ. ആ വാക്കാണ് ‘യൂക്കരിസ്തിയ’ (eucharistia). പുരാതനമായ ഈ ഗ്രീക്ക് പദത്തിന്റെ അർത്ഥം ‘നന്ദി’ എന്നാണ്. ഈ വാക്കാണ് ആദിമസഭ വിശുദ്ധ കുർബാന എന്ന വാക്കിന് ഉപയോഗിച്ചത്. ഡിസംബർ അഞ്ചിന് ഏഥൻസിലെ മെഗാറോൺ കൺസേർട്ട് ഹാളിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പ്രിയ സഹോദരീസഹോദരന്മാരേ, വ്യക്തികളോ, രാജ്യങ്ങളോ എന്ന നിലയിലുള്ള നമ്മുടെ ജീവിതത്തിൽ നാം ഒരു മരുഭൂമിയുടെ നടുവിലാണെന്നു തോന്നുന്ന സമയങ്ങൾ എപ്പോഴും ഉണ്ടാകും. ‘പരിശുദ്ധാത്മാവ് നാം ആയിരിക്കുന്ന അവസ്ഥയെയും നാം ചെയ്യുന്നവയേയും ഒരു ‘കുർബാന’ ആക്കട്ടെ. ദൈവത്തിനുള്ള നന്ദിയും നമ്മുടെ സഹോദരീസഹോദരന്മാർക്കുള്ള സ്നേഹത്തിന്റെ ദാനവും ലഭിക്കുന്നതിനായി പ്രത്യാശയുടെ കൃപയ്ക്കായി അപേക്ഷിക്കാം” – പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.