ഫ്രാൻസീസ് പാപ്പയുടെ നോമ്പുകാല ട്വീറ്റുകൾ 

വിശുദ്ധവാരത്തിൽ    ക്രിസ്തു രഹസ്യങ്ങളിൽ ആഴ്ന്നിറങ്ങാൻ ഫ്രാൻസീസ് പാപ്പയുടെ നോമ്പുകാല ട്വീറ്റുകളിലൂടെ നമുക്കു ഒന്നു യാത്ര ചെയ്യാം.

 മാർച്ച് 1

നോമ്പു ഒരു പുതിയ തുടക്കമാണ്, ഈസ്റ്ററിന്റെ ലക്ഷ്യത്തിലേക്കു നയിക്കുന്ന – ക്രിസ്തു മരണത്തിൻമേൽ നേടിയ വിജയത്തിലേക്കു നയിക്കുന്ന – ഒരു മാർഗ്ഗം.

 മാർച്ച് 2

ദൈവം എല്ലായ്പ്പോഴും വിശ്വസ്തനാണ് ,നമ്മളെ സ്നേഹിക്കുന്നതിൽ നിന്ന് ഒരു നിമിഷം പോലും അവൻ പിൻമാറുന്നില്ല, നമ്മുടെ ചുവടുകൾ അവൻ അനുഗമിക്കുന്നു, നമ്മൾ അവനിൽ നിന്നു  വഴി തെറ്റിയകലുമ്പോൾ അവൻ നമ്മുടെ പിന്നാലെ ഓടി വരുന്നു.

മാർച്ച് 3

ഉപവാസം ഭക്ഷണം ഉപേക്ഷിക്കുന്നതു മാത്രമല്ല. വിശക്കുന്നവരുമായി ഭക്ഷണം പങ്കുവയ്ക്കാനും അതു  ആവശ്യപ്പെടുന്നു.

മാർച്ച് 4

നോമ്പുകാലം അടിയന്തരമായി നമ്മെ മാനസാന്തരത്തിനു വിളിക്കുന്നു. പൂർണ്ണഹൃദയത്തോടെ ദൈവത്തിങ്കലേക്കു മടങ്ങാനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്.

മാർച്ച് 5

നമ്മളെ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്താണ് ഈശോ. നമ്മൾ പാപം ചെയ്യുമ്പോൾ നമ്മുടെ മടങ്ങി വരവിനു വേണ്ടി അവൻ ക്ഷമയോടെ കാത്തിരിക്കുന്നു.

വെള്ളിയാഴ്ച വരെ ധ്യാനത്തിലായിരിക്കുന്ന എനിക്കും എന്റെ സഹപ്രവർത്തകർക്കു വേണ്ടി നിങ്ങളുടെ പ്രാർത്ഥന ഞാൻ അപേക്ഷിക്കുന്നു.

മാർച്ച് 10

നോമ്പുകാലത്തു മ്ലാനവദനമാകാതെ പുഞ്ചിരിച്ചുകൊണ്ടു  ഉപവസിക്കാൻ നമുക്കു പരിശ്രമിക്കാം

മാർച്ച് 11

സ്നേഹത്തിൽ നിന്നു വെറുപ്പിലേക്കുള്ള പാത എളുപ്പമാണ്. വെറുപ്പിൽ നിന്നു സ്നേഹത്തിലേക്കുള്ള പാത വളരെ ബുദ്ധിമുട്ടുള്ളതും എന്നാൽ അവ സമാധാനം കൊണ്ടുവരുന്നു.

മാർച്ച് 12

ക്രിസ്തുവുമായുള്ള നമ്മുടെ  സമാഗമം, നവീകരിക്കാനുള്ള അനുയോജ്യമായ കാലമാണ് നോമ്പ്  . കൂദാശകളിലും നമ്മുടെ അയൽക്കാരിലും  അവന്റെ വചനം   ജീവിക്കാനുള്ള  സമയം.

മാർച്ച് 13

മാനസാന്തരത്തിന്റെ യാർത്ഥ വഴികളിലൂടെ പരിശുദ്ധാത്മാവു നമ്മെ നയിക്കട്ടെ, അതു വഴി ദൈവവചനം എന്ന ദാനം വീണ്ടും കണ്ടെത്തുന്നതിനു നമുക്കു കഴിയും.

മാർച്ച് 14

ബലഹീനർക്കും പാവങ്ങൾക്കു വേണ്ടി നമ്മുടെ വാതിലുകൾ തുറക്കാൻ നമുക്കു പരസ്പരം പ്രാർത്ഥിക്കാം.

മാർച്ച് 15

ജിവനെ സ്വാഗതം ചെയ്യുവാനും  സ്നേഹിക്കുവാനും നമ്മുടെ കണ്ണുകൾ തുറക്കുവാൻ ദൈവവചനം നമ്മെ സഹായിക്കുന്നു, പ്രത്യേകിച്ചു അതു ബലഹീനവും മുറിപ്പെടത്തക്കവും ആകുമ്പോൾ.

മാർച്ച് 16

 ഓരോ വ്യക്തിയോടും സ്നേഹത്തോടും അനുകമ്പയോടും ക്രിസ്തുവിൽ നിന്നു വരുന്ന സമാശ്വാസത്തോടും കൂടെ അടുത്തായിരിക്കാൻ സഭ ആഗ്രഹിക്കുന്നു.

മാർച്ച് 17

ഉപവാസം എന്നാൽ  ഭക്ഷണം വർജ്ജിക്കുക മാത്രമല്ല മറിച്ച് അനാരോഗ്യപരമായ എല്ലാ ബന്ധനങ്ങളിൽ നിന്നുമുള്ള പ്രത്യേകിച്ച് പാപത്തിൽ നിന്നുള്ള വിടുതലുമാണ് അർത്ഥമാക്കുക.

മാർച്ച് 18

മതിലുകൾ നിർമ്മിക്കാനല്ല പാലങ്ങൾ പണിയാൻ തിന്മയെ നന്മകൊണ്ടു  അപരാധത്തെ ക്ഷമ കൊണ്ടു  കീഴടക്കാൻ    എല്ലാാവരോടും സമാധാനത്തിൽ ജീവിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

മാർച്ച് 19

മറിയത്തിന്റെ ഭർത്താവും സാർവ്വത്രിക സഭയുടെ മധ്യസ്ഥനുമായ വി. ജോസഫ് നീങ്ങളെ അനുഗ്രഹിക്കുകയും നിങ്ങൾക്ക് കാവലാവുകയും ചെയ്യട്ടെ. എല്ലാ പിതാക്കർക്കും എന്റെ ആശംസകൾ

മാർച്ച് 21

നമ്മൾ അല്പ വിശ്വാസികളായ സ്ത്രീയും പുരുഷന്മാരുമാണെങ്കിലും ദൈവം നമ്മളെ രക്ഷിക്കുന്നു. നമുക്കെല്ലാവർക്കും എപ്പോഴും ദൈവത്തിൽ പ്രത്യാശയുള്ളവരായിരിക്കണം

മാർച്ച് 22

വിശ്വാസത്തിന്റെ സുനിശ്ചിതിത്വം നമ്മുടെ ജീവിതങ്ങളുടെ എൻഞ്ചിനാണ്.

മാർച്ച് 23

ബുദ്ധിമുട്ടിലായിരിക്കുന്ന നമ്മുടെ അയൽക്കാരോട് വസ്തുനിഷ്ഠമായ സ്നേഹം പ്രകടിപ്പിക്കുമ്പോൾ നമ്മുടെ ഉപവാസം ഫലദായകമാകുന്നു

മാർച്ച് 24

വിശ്വാസത്തിനു വേണ്ടി പീഡകൾ സഹിക്കുന്ന നമ്മുടെ ക്രിസ്തീയ സഹോദരി സഹോദരന്മാരെ നമുക്കു ഓർമ്മിക്കാം. അവരോടു നമുക്കു ഐക്യപ്പെടാം.

മാർച്ച് 25

ദൈവത്തിന്റെ വചനം സജീവവും ശക്തിമത്തു ഹൃദയങ്ങളിൽ പരിവർത്തനം കൊണ്ടുവരുന്നതിനും ശേഷിയുള്ളതുമാണ്.

മാർച്ച് 26

നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തെ ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും ദാനധർമ്മത്തിലൂടെയും ആഴപ്പെടുത്തുവാനുള്ള ഏറ്റവും അനുയോജ്യമായ കാലമാണ് നോമ്പുകാലം

മാർച്ച് 27

ഗർഭധാരണം മുതൽ മരണം വരെ മനുഷ്യ ജീവനെ അതിന്റെ എല്ലാ വിശുദ്ധിയോടും കൂടി പരിപാലിക്കുന്നതാണ് എല്ലാത്തരത്തിലുള്ള ആക്രമണങ്ങളും നിവാരണം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗ്ഗം.

മാർച്ച് 28

പരിശുദ്ധാത്മ പ്രകാശത്തിൽ എല്ലാ കാര്യങ്ങളും നാം വായിക്കാൻ പഠിച്ചാൽ എല്ലാം ദൈവകൃപയാകുന്നു എന്നു നാം തിരിച്ചറിയുന്നു.

മാർച്ച് 29

വിശ്വാസത്തിൽ നിന്നു ഉറവയെടുക്കുന്ന സമാധാനം ഒരു ദാനമാണ്: ദൈവം നമ്മളെ സ്നേഹിക്കുന്നു, അവൻ നമ്മുടെ അരികിൽ എപ്പോഴും ഉണ്ട്,  എന്ന കൃപയുടെ അനുഭവമാണത്.

മാർച്ച് 30

പ്രാർത്ഥന ശക്തിയുള്ളതാകുന്നു. പ്രാർത്ഥന തിന്മയെ കീഴടക്കുന്നു. പ്രാർത്ഥന സമാധാനം കൊണ്ടുവരുന്നു. 

മാർച്ച് 31

അഹങ്കാരം നിറഞ്ഞ ഹൃദയത്തോടെ ഉപവസിക്കുമ്പോൾ അതു

നന്മയെക്കാൾ കൂടുതൽ ഉപദ്രവം വരുത്തുന്നു. എളിമയോടെ ആദ്യം ഉപവസിക്കണം.

ഏപ്രിൽ 1

ഏറ്റവും കഠിനവും അസ്വസ്ഥവുമായ നിമിഷങ്ങളിൽ പോലും ദൈവത്തിന്റെ കരുണയും നന്മയും എല്ലാത്തിനെക്കാളും വലുതാണ്.

ഏപ്രിൽ 2

പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിൽ വസിക്കുമ്പോൾ ദൈവം നമ്മുടെ സമീപത്താണന്നും നമ്മളെ പരിപാലിക്കുന്നവനനാണന്നു  മനസ്സിലാക്കാനും കഴിയും.

ഏപ്രിൽ 3

നോമ്പുകാലം സ്വഭാവത്താലെ പ്രത്യാശയുടെ ഒരു സമയമാണ് കാരണം ദൈവസ്നേഹത്താൽ ആത്മാവിൽ പുതു ജന്മത്തിലേക്കു  അതു നമ്മെ നയിക്കുന്നു.

ഏപ്രിൽ 5

ആവശ്യക്കാരായ സഹോദരി സഹോദരന്മാർക്കു നമ്മളെത്തന്നെ സമർപ്പിച്ചു കൊണ്ടു ക്രിസ്തുവിന്റെ കാൽപാടുകളെ സവിശേഷമായി നമുക്കു അനുഗമിക്കാം.

ഏപ്രിൽ 6

ദൈവം നമുക്കു വേണ്ടി കരുതിവച്ചിരിക്കുന്ന അതിശയങ്ങളിലേക്കു തുറവിയുള്ളവരാകാൻ പ്രത്യാശ വിശ്വാസികളെ സഹായിക്കുന്നു.

ഏപ്രിൽ 7

 ക്രിസ്തുവിനോടുകൂടി ഉയിർത്തെഴുന്നേൽക്കുന്നതിനു  നമ്മളെത്തന്നെ പ്രാപ്തരാക്കുന്ന നമ്മുടെ മാമോദീസായുടെ തനിമയെ നവീകരിക്കുന്ന പശ്ചാത്തപ കാലമാണ്     നോമ്പുകാലം.

ഏപ്രിൽ 8

പ്രിയ യുവ സുഹൃത്തുക്കളെ നിങ്ങളുടെ പൂർണ്ണഹൃദയത്തോടെ യേശുവിനോടു Yes പറയുവാൻ ഭയപ്പെടേണ്ട, ഉദാരതയോടെ അവനോടു പ്രത്യുത്തരിക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുവിൻ.

ഏപ്രിൽ 09

ക്രിസ്തുവിന്റെ കരിശേ,   ദൈവത്തിനും നന്മയ്ക്കും പ്രകാശത്തിനും വേണ്ടിയുള്ള ആഗ്രഹം   ഞങ്ങളിൽ  പ്രചോദനമാകട്ടെ.

ഏപ്രിൽ 10

ഈ വിശുദ്ധവാരത്തിൽ നമ്മുടെ ദൃഷ്ടികൾ  യേശുവിൽ കേന്ദ്രീകരിക്കാം നമ്മുടെ രക്ഷയ്ക്കു വേണ്ടിയുള്ള അവന്റെ ബലിയുടെ രഹസ്യം കൂടുതൽ മനസ്സിലാക്കാനുള്ള കൃപയ്ക്കായി യാചിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.