കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര- 23

വെള്ളമിളകുമ്പോൾ എന്നെ കുളത്തിലേക്കിറക്കാൻ ആരുമില്ല “ബെത്സയ്‌ദ കുളക്കരയിലെ തളർവാതരോഗിയുടെ ജീവിതദുഃഖം എന്നെ ഒന്ന് സഹായിക്കാൻ ആരുമില്ല എന്നതായിരുന്നു.

സഹജീവികൾക്ക് കൈത്താങ്ങാകാൻ കിട്ടിയ അവസരമെല്ലാം കണ്ണടച്ചു കടന്നുപോകുമ്പോൾ ഓർക്കണം നിസ്സഹായന്റെ നിലവിളി ദൈവതിരുമുൻപിൽ എത്തിനിൽക്കുന്നു എന്നത്. തുഴയെറിഞ്ഞ് തളർന്നുവന്നവന് പ്രാതലൊരുക്കി കാത്തിരിക്കുന്ന ഒരു നല്ല സുഹൃത്തായി കടൽക്കരയിൽ അവൻ കാത്തുനിൽപ്പുണ്ട്. മരണശേഷം പോലും കൂടെയായിരിക്കാൻ കുർബാനയോളം ആയി അവന്റെ കൂട്ടിരുപ്പ് !! ഒരു കൈ അപരനിലേക്കെത്താതെ കുരിശിലൊരിടം തേടാനാവുമോ.