കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര -19

ക്രിസ്തു കുരിശിനെ കണ്ടത് പിതാവായ ദൈവത്തിന് തന്നെക്കുറിച്ചുള്ള ഇഷ്ടമായിട്ടാണ്. ആ ഇഷ്ടത്തെയാണ് അവൻ പ്രണയിച്ചത്. അങ്ങനെ അവന്‍  കുരിശിനെ ജീവിതത്തോട് ചേർത്തുവച്ചു.

നിന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം ആരായുക അതിനെ പ്രണയിക്കുക അപ്പോൾ നിനക്കും കുരിശുകളെ വഹിക്കാനും അതിനെ രക്ഷാകരമാക്കി മാറ്റാനും സാധിക്കും. ഒരു സാധകൻ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നുണ്ട്: ദൈവമേ, എന്നെ നിന്റെ കുരിശാക്കണേ. എങ്കിൽ എനിക്ക് എന്നും നിന്റെ തോളിൽ ചായമല്ലോ. അവസാനം ഞാനാകുന്ന കുരിശിൽ നീ ചേർന്നിരിക്കുമല്ലോ.

ദൈവമേ, അങ്ങയുടെ ഇഷ്ടങ്ങളെ തിരിച്ചറിയാനും അതിനെ പ്രണയിക്കാനും എന്നെ അനുഗ്രഹിക്കണമേ .