കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര- 26

ക്രിസ്തുവിനെ തൊട്ടവരൊക്കെ പഴയതുപോലെ ആയിരുന്നില്ല… വന്നതു പോലെയല്ല അവരുടെ മടക്കം…ശിരസ്സിനു മീതെ പുതിയ വെട്ടുണ്ട്… ജീവിതത്തിനാക്കെ ഒരു മാറ്റമുണ്ട്… തല കുനിച്ചായിരുന്നു അവരുടെ വരവ്. പക്ഷേ, തലയുയർത്തിക്കൊണ്ടാണ് മടക്കം.

ഇനി ഒന്നിനെക്കുറിച്ചും പരാതിയല്ല. കുറവിനെക്കുറിച്ചോർത്ത് പരിഭവമില്ല …
മിഴികളിൽ കൃതജ്ഞത മാത്രം… കൂടെ ക്രിസ്തുവുണ്ടായാൽ മാത്രം മതി… കനിയാനും… ഇങ്ങനെ കരുതാനും.

ഫാ. മനു ആനത്താനം