കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര – 42

കൈതുവാലയിൽ ക്രിസ്തുമുഖം സമ്മാനം കിട്ടിയവൾ. കുരിശിന്റെ വഴിയിൽ നിണമണിഞ്ഞ മുഖം തുടക്കാൻ മുന്നോട്ടു വന്നവൾക്ക്‌ ക്രിസ്തു നൽകിയ സമ്മാനം. ജീവിതത്തിന്റെ അപകട സാധ്യതയോ അവഹേളന സാധ്യതയോ ഉണ്ടെന്നറിഞ്ഞിട്ടും അവൾ സധൈര്യം ക്രിസ്തുവിനെ സഹായിക്കുന്നു. ജീവിതത്തിനു എന്തൊക്കെ സംഭവിച്ചാലും വിശ്വാസങ്ങളെ മുറുകെപ്പിടിക്കാനും പ്രഘോഷിക്കാനുമുള്ള ഒരോർമ്മപ്പെടുത്തലാണ് വെറോണിക്ക.

വിശ്വാസത്തിനുവേണ്ടി , ക്രിസ്തുവിനുവേണ്ടി നിലകൊള്ളുമ്പോൾ ഒരു പക്ഷേ ജീവിതത്തിനു ചുറ്റും നടക്കുന്നൊതൊക്കയും ക്രിസ്തുവിൽ നിന്ന് പിന്തിരിയാനും, വിശ്വാസങ്ങളെ തള്ളിപ്പറയാനും നിർബന്ധിക്കുന്നതാകാം. വീണു പോകാതെ ക്രിസ്തുവിനോടൊപ്പം നിലകൊള്ളാo വെറോനിക്കയെപ്പോലെ.