കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര – 38

അമ്മയുടെ കൈകളില്‍ തലചായ്ച്ചുറങ്ങുന്ന കുഞ്ഞിനെപ്പോലെ അവിടുന്ന് കുരിശിൻ ചില്ലയില്‍ ശിരസ്സ് ചേര്‍ത്തുവച്ചു… പ്രാണഭാരമൊഴിഞ്ഞ ദേഹം മൂന്നാണികളില്‍ തൂങ്ങി ക്രൂശുമരത്തില്‍ ലോകത്തിനു മുഴുവന്‍ സാക്ഷ്യമായിത്തീര്‍ന്നു… പഴന്തുണി കണക്കേ കീറിമുറിഞ്ഞ തന്‍റെ തിരുപ്പുത്രന്‍റെ ദേഹം കൈകളില്‍ താങ്ങിനിര്‍ത്താന്‍ തന്‍റെ കരങ്ങള്‍ക്ക് ബലം ലഭിക്കാന്‍ പാടുപെടുന്നൊരമ്മ ദു:ഖസാക്ഷിയായ് എല്ലാം കണ്ടുനിന്നു.

നാഥാ, ഞങ്ങളുടെ ജീവിതത്തിന്‍റെ ക്ലേശങ്ങള്‍ക്കും അലച്ചിലുകള്‍ക്കുമൊടുവില്‍ നിന്‍റെ കുരിശിന്‍ ചില്ലയില്‍ ഞങ്ങള്‍ക്കും ഒരിടം നീ നല്‍കിയാലും…