കുരിശിലൊരിടം: നോമ്പുകാല വഴികളിലൂടെ ഒരു യാത്ര – 1

അയാൾ പ്രാർത്ഥിക്കുകയാണ്… ഒരിടം തരണേ തല ചായ്ച്ചുറങ്ങാൻ… കുരിശായാലും മതിയേ, അതു മാത്രം മതിയേ.

ജീവിതത്തർച്ചകളുടെ നിമിഷങ്ങളിൽ കുരിശിലേക്ക് നോക്കി ഞാനും പ്രാർത്ഥിച്ചിട്ടുണ്ട് ഇങ്ങനെ. ജീവിതത്തിന്റെ നടുമുറ്റങ്ങളിൽ ഒറ്റിക്കൊടുക്കുന്നവരും പരിഹസിക്കുന്നവരും മരണം ആഗ്രഹിക്കുന്നവരും നമുക്കു് ചുറ്റും അട്ടഹസിച്ചു നിൽക്കുമ്പോൾ എല്ലാവരാലും തിരസ്കരിക്കപ്പെട്ട ക്രിസ്തുവിനെ നാം ഓർക്കുമ്പോൾ ഏതോ ഒരു അദൃശ്യ ശക്തി നമ്മെ പൊതിഞ്ഞു പിടിക്കുന്നതു പോലെ നമുക്ക് തോന്നും. അത് അവന്റെ കൃപയുടെ കരങ്ങളാണ്. കാരണം, വേദനകളെ കൃപയുടെ നിമിഷങ്ങളാക്കാൻ അവനാണല്ലോ ലോകത്തെ പഠിപ്പിച്ചത്!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.