കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക് – 40

ഞാൻ പഴിക്കുമ്പോഴും എന്നിൽ പഴിചാരാത്തവനാണ് ക്രിസ്തു. പരിധികളില്ലാത്ത.. പരിചരിക്കാൻ മാത്രം അറിയുന്നവൻ. ഗലീലിയിൽ അപ്പം വർദ്ധിപ്പിച്ചും കാനായിൽ വെള്ളം വീഞ്ഞാക്കിയും പരിചരിക്കുന്നവൻ. കടൽക്കരയിൽ കനലിൽ പൊള്ളിച്ച മീൻ വിളമ്പി പരിചരിക്കുന്നവൻ. സ്വയം മുറിച്ച് കുർബാനയായി പരിചരിക്കുന്നവൻ. അവൻ എന്റെ വീട്ടിൽ അന്നം മുറിയാതെ പരിചരിക്കുവനായി കൂടെയുണ്ടെന്ന സത്യം കൈവിടാതിരിക്കാം.

റോസിന പീറ്റി