നോമ്പിലെ അമ്പതു മാലാഖമാര്‍ 19: കാത്തിരിപ്പിന്റെ മാലാഖ

കാത്തിരിക്കാന്‍ ജീവിതത്തില്‍ ആരെങ്കിലും ഉണ്ടായിരിക്കുക എന്നത് സന്തോഷവും സംതൃപ്തിയും നിറഞ്ഞ കാര്യങ്ങളാണ്. കാത്തിരിപ്പ് എപ്പോഴും പ്രതീക്ഷയുണര്‍ത്തുന്നു. കാത്തിരിക്കുന്നവരുടെ ഓര്‍മ്മ, അവരുടെ മുഖം, അവരുടെ അടുത്തെത്താനുള്ള തീവ്രമായ ആഗ്രഹം… അവ നമ്മുടെ ജീവിതത്തിന് നവോന്മേഷം നല്‍കുന്ന വസ്തുതകളാണ്. നോമ്പുകാലം കാത്തിരിക്കലിന്റെയും കാത്തിരിക്കുന്നവരുടെ അടുത്തേയ്ക്ക് നടക്കുന്നതിന്റെയും സംഗമാമാകണം.

നോമ്പിലെ പത്തൊന്‍പതാം നാള്‍ കാത്തിരിപ്പിന്റെ മാലാഖമാരായി നമുക്ക് സ്വയം മാറാം. ജീവിതപങ്കാളിക്കു വേണ്ടി, മക്കള്‍ക്കു വേണ്ടി, മാതാപിതാക്കള്‍ക്കു വേണ്ടി കാത്തിരിക്കുന്ന മാലാഖമാര്‍. അതോടൊപ്പം കാത്തിരിക്കുന്ന ദൈവത്തെ തേടിപ്പോകാനുള്ള സന്മനസ്സും നമ്മള്‍ സ്വന്തമാകണം. മനുഷ്യമക്കള്‍ക്കു വേണ്ടി ലോകമെമ്പാടുമുള്ള സക്രാരികളില്‍ കാത്തിരിക്കുന്ന ഈശോയെ നമുക്കും കൂടുതല്‍ സ്നേഹിക്കാം. അവനിലേയ്ക്ക് കുറച്ചുകൂടെ നമുക്ക് അടുക്കാം.