നോമ്പിലെ അമ്പതു മാലാഖമാര്‍ 48: മനസ്സിലാക്കലിന്റെ മാലാഖ

വിശുദ്ധവാരത്തിലെ അതിപ്രധാനമായ ദിനങ്ങളിലൂടെ നാം തീര്‍ത്ഥയാത്ര ചെയ്യുമ്പോള്‍ നമ്മുടെ വഴികാട്ടി മനസ്സിലാക്കലിന്റെ മാലാഖയാണ്. മനസ്സിലാക്കാന്‍, ക്രിസ്തുമനസ്സ് സ്വന്തമാക്കാന്‍ മാലാഖ പഠിപ്പിക്കുന്നു. മനസ്സിലാക്കല്‍ വിശുദ്ധമായൊരു കലയാണ്. ദൈവതിരുമുമ്പില്‍ ശാന്തമായിരിക്കുമ്പോഴും മനസ്സില്‍ മുഴങ്ങുന്ന ആത്മനിയന്ത്രണങ്ങളാണ് അതിനു നമ്മെ സഹായിക്കുന്നത്.

തകര്‍ന്ന ജീവിതങ്ങളും ഉലഞ്ഞ ബന്ധങ്ങളും നേരെയാക്കണമെങ്കില്‍ പരസ്പരം മനസ്സിലാക്കലിന്റെ കൃപ ആവശ്യമാണ്. മനസ്സലിവുള്ള ദൈവത്തിന്റെ മുമ്പില്‍ മനസ്സ് തുറന്നു വ്യാപരിക്കുമ്പോള്‍ അവനെ മനസ്സിലാക്കാനും മറ്റുള്ളവരെ മനസ്സിലാക്കനുമുള്ള കൃപ നമുക്ക് ലഭിക്കും. സങ്കീര്‍ത്തകനെപ്പോലെ നമുക്കും പ്രാര്‍ത്ഥിക്കാം.. കര്‍ത്താവേ, അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസിലാക്കി തരേണമേ, അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കേണമേ.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS