നോമ്പിലെ അമ്പതു മാലാഖമാര്‍ 47: കുരിശിന്റെ മാലാഖ

പ്രപഞ്ചത്തിന്റെ ഏറ്റവും അകലെയുള്ള കോണുകളെപ്പോലും ആശ്ലേഷിക്കാന്‍ കുരിശില്‍ കൈകള്‍ വിരിച്ച ദൈവപുത്രനെയാണ്, ദുഃഖവെള്ളിയാഴ്ച നമ്മെ വഴിനടത്താനായി കുരിശിന്റെ മാലാഖ തന്നിരിക്കുന്നത്. ഈശോ പറഞ്ഞു: “ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.”

ലോകത്തിന്റെ സങ്കടങ്ങളും വേദനകളും കുറയ്ക്കാന്‍ ക്രൈസ്തവര്‍ക്ക് കടമയുണ്ട്. സ്വയം കുരിശു വഹിച്ചുകൊണ്ട് സഹനം സ്വീകരിക്കുവാനും മറ്റുള്ളവരുടെ സഹാനത്തില്‍ പങ്കുചേരാനും ക്രൂശിതന്‍ നമ്മെ വിളിക്കുന്നു. നിങ്ങളുടെ കുരിശു നിങ്ങള്‍ സന്തോഷപൂര്‍വ്വം വഹിച്ചാല്‍ അത് നിങ്ങളെ വഹിച്ചുകൊള്ളുമെന്ന ക്രിസ്താനുകരണത്തിലെ വാക്കുകള്‍ മറക്കാതെ നമുക്ക് സൂക്ഷിക്കാം.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS