നോമ്പിലെ അമ്പത് മാലാഖാമാർ 13: ഏകാന്തതയുടെ മാലാഖ 

നാൽപതു ദിനരാത്രങ്ങൾ മരുഭൂമിയിലെ ഏകാന്തതയിൽ ചിലവഴിച്ച ഈശോയെപ്പറ്റിയാണ് നോമ്പിലെ പതിമൂന്നാം നാൾ മാലാഖ പഠിപ്പിക്കുന്നത്. ഫലപ്രദമായ ഏകാന്തത, നാം യഥാർത്ഥത്തിൽ ആരാണെന്നു തിരിച്ചറിയുന്ന ഏകാന്തത – അതാണ് മാലാഖ നമുക്കിന്നു ആശംസിക്കുന്നത്. ഏകാന്തമായിരിക്കാൻ ധൈര്യപ്പെടുന്നവർക്കു മുമ്പിൽ സ്വയം തിരിച്ചറിവിന്റെ വെളിപാടു പുസ്തകം താനെ തുറക്കുന്നു.

വല്ലപ്പോഴുമുള്ള ഏകാന്തത ഒരു സാധാരണ മനുഷ്യന് ഭക്ഷണപാനീയങ്ങളേക്കാൾ വിലപ്പെട്ടതാണെന്ന് റഷ്യൻ നോവലിസ്റ്റായ ഫെദേയോ ദൊയെദോസ്‌കി പഠിപ്പിക്കുന്നു. ലോകത്തിന്റെ കോലാഹലങ്ങൾക്കും വേഗതകൾക്കും നടുവിൽ നാം സ്വയം തിരിച്ചറിയേണ്ട സമയമാണല്ലോ നോമ്പുകാലം. നോമ്പുകാല ഏകാന്തത എന്നാൽ എനിക്ക് ഈശോ കൂട്ടാകുന്ന സമയമാണ്. നമുക്ക് പ്രാർത്ഥിക്കാം… ഈശോയെ, ഈ നോമ്പുകാലത്തു നിന്നോടുകൂടെ എന്റെ ഏകാന്തതയെ ഫലപ്രദമാക്കാൻ എന്നെ പഠിപ്പിക്കണമേ.