നോമ്പിലെ അമ്പതു മാലാഖമാര്‍ 20: തുറവിയുടെ മാലാഖ

തുറവിയെപ്പറ്റിയാണ് നോമ്പിലെ ഇരുപതാം നാള്‍ മാലാഖ സംസാരിക്കുന്നത്. തുറവി ഉള്‍ക്കാഴ്ചകളിലേയ്ക്കു നയിക്കുന്ന ജാലകമാണ്. ദൈവത്തോടും മറ്റുള്ളവരോടും തന്നോടു തന്നെയുമുള്ള തുറവിയാണ് ഒരു വ്യക്തിയെ സ്വതന്ത്രമാക്കുന്നത്. ദൈവത്തോട് തുറവിയുള്ള വ്യക്തികള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ദൈവീകജീവന്‍ അവിടെ അനുഭവവേദ്യമാകുന്നുവെന്ന് എലിസബത്തിന്റെയും മറിയത്തിന്റെയും ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ആത്മാര്‍ഥമായ തുറവി സൗഖ്യവ്യം സമാധാനവും ജീവിതത്തില്‍  സമ്മാനിക്കുന്നു. നോമ്പില്‍ ദൈവത്തോടുള്ള തുറവിയില്‍ നമുക്ക് വളരം. ദൈവതിരുമുമ്പില്‍ തുറവിയുള്ളവനേ മറ്റുള്ളവരുടെ മുമ്പിലും തന്നോടു തന്നെയും ഹൃദയം തുറക്കാനാവൂ.. ഹൃദയത്തില്‍ തുറവി ഉണ്ടെങ്കില്‍ സ്വഭാവത്തില്‍ വശ്യതയും സ്വഭവനത്തില്‍ ഒരുമയും താനെ വന്നുകൊള്ളും. ഈശോയെ, നിന്നോട് തുറവിയുള്ള ഒരു ഹൃദയമായി എന്റെ ഹൃദയത്തെ രൂപപ്പെടുത്തേണമേ.