നോമ്പിലെ അമ്പതു മാലാഖമാര്‍ 40: ദൈവപരിപാലനയുടെ മാലാഖ

ദൈവപരിപാലനയുടെ ദൂതനാണ്‌ നോമ്പുയാത്രയിലെ ഇന്നത്തെ നമ്മുടെ സഹചാരി. ദൈവപരിപാലന മനുഷ്യവംശത്തിന് ഏറ്റവും അത്യാവശ്യമായ കഠിന അവസ്ഥയിലൂടെയാണ്‌ നാം കടന്നുപോകുന്നത്. നമ്മെ സഹായിക്കാന്‍ ദൈവത്തിനു കഴിയുമെന്നും അവിടുന്ന് സഹായിക്കുമെന്നുമുള്ള ദൃഡവും സജീവവുമായ വിശ്വാസമാണ് ദൈവപരിപാലനത്തിലുള്ള, വിശ്വാസമുള്ള കല്‍ക്കത്തയിലെ വി. മദര്‍ തെരേസ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ദൈവപരിപാലനയുടെ മറ്റൊരു വശം പങ്കുവയ്ക്കലാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നു. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്നാ കര്‍തൃപ്രാര്‍ത്ഥനയെ അധികരിച്ച് കഴിഞ്ഞ വര്‍ഷം പാപ്പ നടത്തിയ പ്രബോധനത്തില്‍ ആഹാരം എന്നത് ആരുടേയും സ്വകാര്യസ്വത്തല്ലെന്നും മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ട ദൈവപരിപാലനയാണെന്നും ലോകജനതയെ ഓര്‍മ്മപ്പെടുത്തി. നമുക്ക് പ്രാര്‍ത്ഥിക്കാം… ഈശോയെ, കൊറോണയുടെ ഈ ദുരിതകാലത്ത് നിന്റെ പരിപാലനയില്‍ ആശ്രയിക്കാന്‍ നീ ഞങ്ങള്‍ക്ക് നല്‍കുന്നവ മറ്റുള്ളവര്‍ക്കുകൂടി പങ്കുവയ്ക്കുവാന്‍ എന്റെ ഹൃദയത്തെ വിശാലമാക്കണമേ.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS