നോമ്പിലെ അമ്പതു മാലാഖമാർ 21: സമചിത്തതയുടെ മാലാഖ

സമചിത്തത ആത്മീയതയുടെ താക്കോലാണ്. ‘നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍’ എന്ന പത്രോസ് ശ്ലീഹായുടെ ആഹ്വാനം ഈ ദിവസം നമ്മെ നയിക്കട്ടെ. ആരവങ്ങളില്‍ ഉന്മത്തരാവാതെ, പരാജയങ്ങളില്‍ നിരാശരാകാതെ  ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സമചിത്തതയുള്ളവര്‍ക്കേ സാധിക്കൂ.

ക്രൂശിതനെ അനുയാത്ര ചെയ്യുന്ന നോമ്പുദിനങ്ങളില്‍ ക്രൂശിതനില്‍ നിന്നു തന്നെയാണ് സമചിത്തത നാം പഠിക്കേണ്ടത്. എശയ്യാ പ്രവചകന്റെ പുസ്തകത്തില്‍ നാം കണ്ടുമുട്ടുന്ന ക്രിസ്തുവിന്റെ പ്രതിരൂപമായ സഹനദാസന്‍ സമചിത്തതയുടെ ഏറ്റവും നല്ല പാഠപുസ്തകമാണ്. കുരിശുവഴിയെ കൊടിയ പീഡനങ്ങളുടെയും തിരസ്ക്കരണത്തിന്റെയും ഇടയിലും ഈശോ  സമചിത്തത കൈവിട്ടിരുന്നില്ല. അതിനാല്‍, കുരിശില്‍ നിന്നും രക്ഷയുടെ വാഗ്ടാനങ്ങളല്ലാതെ മറ്റൊന്നും നിര്‍ഗളിക്കുന്നില്ല. സുഖ-ദുഃഖസമ്മിശ്രമായ ഈ ലോകജീവിതത്തില്‍ സമചിത്തതയോടെ മുന്നേറാന്‍ ഈശോ നമ്മെ അനുഗ്രഹിക്കാട്ടെ.