കുരിശിലൊരിടം നോമ്പ് വഴികളിലൂടെ ഒരു യാത്ര – 8

ജറുസലേം പട്ടണം ദൈവികപദ്ധതികളുടെ പൂർത്തീകരണത്തിന്റെ ഇടമാണ്. ക്രൈസ്തവ ജീവിതമാകട്ടെ ദൈവഹിതം പൂർത്തിയാക്കലിന്റെ ആഘോഷമാണ്. ക്രിസ്തുവാഹകരായ ക്രൈസ്തവർ ഓരോ നിമിഷവും ഇത് കർത്താവിന്റെ ഇഷ്ടമാണ് എന്ന ബോധ്യത്തിൽ വാക്കിലും നോക്കിലും ചിന്തയിലും പ്രവർത്തിയിലും കർത്താവിന്റെ ഇഷ്ടം മാത്രം പൂർത്തീകരിക്കാൻ ശ്രമിക്കണം. നീയാകുന്ന ജറുസലേം പട്ടണത്തിലെ ജീർണ്ണതകൾ, കച്ചവട താല്‍പര്യങ്ങൾ, മനഃസാക്ഷിയെ കുരുതി കൊടുക്കുന്ന കരാറുകൾ ക്രിസ്തുവിന്റെ വചനത്തിന്റെ ശക്തിയാൽ ശുദ്ധീകരിക്കാൻ നിനക്കാകണം. ദൈവമേ, നിന്റെ ഇഷ്ടം പൂർത്തീകരിക്കുക എന്നതാകട്ടെ എന്റെ ജീവിതലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.