കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക് – 47

കുരിശിലേയ്ക്കു നോക്കുമ്പോള്‍.. കുരിശില്‍ നിന്നൊഴുകുന്ന രക്തം കാണുമ്പോള്‍ നമ്മുടെ വേദനകളും രോഗപീഡകളും അസ്വസ്ഥതകളും ചെറുതാകലുകളും അലിഞ്ഞുപോകുന്നു. ദൈവം എപ്പോഴും പറയുന്നതിങ്ങനെയല്ലേ.. സീയോനെ, നിന്റെ കണ്ണുകളുയര്‍ത്തി എന്നിലേയ്ക്കു നോക്കുവിന്‍.

ഇന്ന് ദുഃഖവെള്ളിയാണ്. മുറിവേറ്റ ലോകത്തിനുവേണ്ടി ദൈവം മുറിവുകളേറ്റതിന്റെ ഓര്‍മ്മ. കണ്ണുകളുയര്‍ത്തി നമുക്ക് മുറിവേറ്റവനിലേയ്ക്കു നോക്കാം.

ഫാ. ജെബിന്‍ പതിപറമ്പില്‍ MCBS