കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക് – 45

ഈശോയെ, ഒരു അത്താഴമേശയ്ക്കരികെ നിന്റെ പാദാന്തികത്തിലിരുന്നു നിന്റെ സ്നേഹമറിഞ്ഞ മഗ്ദലെനക്കാരി മറിയം പിന്നെ ഒരുവേള പോലും പിന്തിരിഞ്ഞു നോക്കിയില്ല. അന്ന് അവള്‍ അനുതാപത്തിന്റെ വെണ്‍കല്‍ഭരണി തുറന്നപ്പോള്‍ അവിടെ പരന്ന വിശുദ്ധിയുടെ സൌരഭ്യം ഒരിക്കലും അവളെ വിട്ടുപോയില്ല.

ഞാന്‍ എത്രയോ അത്താഴം നിന്നോടൊപ്പം ഉണ്ടു. കുമ്പസാരക്കൂട്ടില്‍ വച്ച് നീയെനിക്ക് സൌഖ്യമേകി. എങ്കിലും, എന്റെ പഴയ ജീവിതത്തിലേയ്ക്ക് ലോത്തിന്റെ ഭാര്യയെപ്പോലെ ഞാന്‍ പിന്തിരിഞ്ഞു നോക്കുന്നു; പലരുടെയും മുമ്പില്‍ അങ്ങയെ തള്ളിപ്പറയുന്നു. ഈശോയെ, ഒരിക്കലും നിന്നെ പിരിഞ്ഞുപോകാനാവാത്തവിധം എന്നെ നിന്റെ മാറോടു ചേര്‍ക്കണമേ.

ഏഞ്ചല്‍ ഡേവിസ്