കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര- 4

Only from a distance you could see things clearly എന്ന് നാം  കേട്ടിട്ടില്ലേ. ഒരു  കല്ലേറ് ദൂരം ! ഈശോ പോലും  ഈ  കല്ലേറ്  ദൂരം  മാറിനിന്നിട്ടുണ്ടല്ലോ പിതാവിന്റെ ഹിതം  അറിയാൻ. എല്ലാറ്റിൽ നിന്നും  ഒരിത്തിരി അകലം. ഈ കല്ലേറ് ദൂരത്തിൽ എനിക്ക് എന്നെയും എന്നെ കുറിച്ചുള്ള അവന്റെ പദ്ധതികളും നന്നായി അവൻ തന്നെ നന്നായി പറഞ്ഞു തരും. ഒരു കല്ലേറ് ദൂരം നാം മാറിനിൽക്കുന്നത് അവനോടു അൽപ്പം കൂടി  അടുക്കാനല്ലേ? ഈ നോമ്പിൽ ഒരു കല്ലേറ് ദൂരം മാറി അവന്റെ പാദത്തിൽ ഒന്ന്  മുഖം  അമർത്തി ഇരിക്കാം. എന്തും കേൾക്കാൻ,ശക്തി നല്കാൻ കരുത്തുള്ള ആ പദതാരിൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.