കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക് – 37

ദൈവം എത്ര നല്ലവനാണെന്നു രുചിച്ചറിയുവാനുള്ള സമയമാണ് നോമ്പുകാലം. ക്രിസ്തുവിന്റെ വേദനകളോളം സഹാനങ്ങള്‍ വഹിക്കാന്‍ മനുഷ്യദൈവം അനുവദിക്കില്ല. നാം വെറും മനുഷ്യരാണെന്ന് അറിയാവുന്നവനാണ് നമ്മുടെ ദൈവം. ഗത്സമെനില്‍ സിരകള്‍ പൊടിയുന്ന അവന്റെ വേദനകളില്‍ നിന്ന് ശിഷ്യരെ അവന്‍ അകറ്റിനിര്‍ത്തിയത്, മനുഷ്യന് വഹിക്കാന്‍ പറ്റാത്ത വേദനയാണ് അവന്‍ പേറുന്നതെന്ന സത്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നില്ലേ. ഓര്‍ക്കുക, അവന്‍ വഹിക്കുന്നത് എന്റെ വേദനകളും രോഗങ്ങളുമാണ്.

റോസിന പീറ്റി