നോമ്പ് പ്രാർത്ഥന 38 

തെറ്റുകൾ ഒഴിവാക്കാം 

നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും (ലൂക്കാ 6: 37).

പ്രാർത്ഥിക്കാം

പ്രിയപ്പെട്ട ദൈവമേ, ഈ നോമ്പ് കാലത്ത് തെറ്റുകൾ ചെയ്യാതിരിക്കാൻ എനിക്ക് സാധിക്കണമേ. തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കാനും ചെയ്ത തെറ്റുകൾക്ക് മനസ്താപിച്ച് പാപമോചനം നേടാനും എന്നെ സഹായിക്കണമേ. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുവാനും എന്റെ തെറ്റുകളെ ഏറ്റുപറയാനും എന്നെ സന്നദ്ധനാക്കണമേ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.