പാപ്പയുടെ നോമ്പ് സന്ദേശം 2: പ്രാര്‍ത്ഥനയ്ക്കായുള്ള സമയം

നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും (മത്തായി 6:6).

നോമ്പുകാല ആത്മീയ യാത്രയിലെ പ്രഥമ ഘടകം പ്രാര്‍ത്ഥനയാണ്. ക്രൈസ്തവന്റേയും വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും ശക്തി കേന്ദ്രമാണത്. ജീവിതത്തിലെ ബലഹീനതകളിലും ദുര്‍ബ്ബലതകളിലും കുട്ടികള്‍ അപ്പന്റെയടുക്കലെന്ന നിലയില്‍ ദൈവത്തിലേയ്ക്ക് അണയാനും അവിടുത്തോട് സംസാരിക്കാനുമുള്ള മാര്‍ഗമാണ് പ്രാര്‍ത്ഥന. മുറിപ്പെടുത്തുന്ന വേദനകളും ഹൃദയം തകര്‍ക്കുന്ന അനുഭവങ്ങളും ഉണ്ടാവുമ്പോള്‍ ദൈവസ്‌നേഹം കൊണ്ടു നിറഞ്ഞ, കരുണ രുചിക്കുന്ന, പ്രാര്‍ത്ഥനയെന്ന കടലിലേയ്ക്ക് എടുത്തുചാടുകയാണ് വേണ്ടത്. അതേ, നോമ്പ് പ്രാര്‍ത്ഥനയ്ക്കുള്ള സമയമാണ്. കൂടുതല്‍ തീക്ഷ്ണമായ, സുദീര്‍ഘമായ, ശുഷ്‌കാന്തി നിറഞ്ഞ, സഹജീവികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കുന്ന, പലവിധത്തിലുള്ള സഹനത്തിന്റെയും ദാരിദ്രത്തിന്റെയും വേദനകളില്‍ നിന്നുള്ള മോചനത്തിനായി ദൈവത്തിന് മുമ്പില്‍ മധ്യസ്ഥത വഹിക്കുന്ന പ്രാര്‍ത്ഥനയ്ക്കുള്ള സമയം.

അതുകൊണ്ട് ചിന്തിക്കാം…എങ്ങനെയെല്ലാം ഈ നോമ്പുകാലത്തില്‍ കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കായി വിനിയോഗിക്കാന്‍ എനിക്ക് സാധിക്കും എന്നതിനെക്കുറിച്ച്.

(ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.