പ്രത്യാശയുടെ നോമ്പുകാലമായിരിക്കട്ടെ – ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: നോമ്പ് കാലം പ്രത്യാശയുടെയും പുത്തന്‍ ജീവിതത്തിന്റെയും അനുഭവമാകണമെന്ന് ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ഇസ്രായേലിനെ ദൈവം അടിമത്തത്തില്‍ നിന്ന് രക്ഷയിലേക്ക് നയിച്ചതുപോലെ ഈ നോമ്പുകാലം നമ്മുടെ രക്ഷയുടെ വിളിയായി കരുതണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

”തന്റെ പീഡാസഹനത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണ് ക്രിസ്തു തന്റെ ജനത്തെ രക്ഷയിലേക്ക് നയിച്ചത്. അവിടുന്ന് നമുക്ക് നിത്യജീവിതത്തിലേക്കുള്ള കവാടമാണ് തുറന്നു തന്നത്. പരീക്ഷണങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോയപ്പോഴും ഇസ്രയേല്‍ ജനം ദൈവത്തിന്റെ കരുണയില്‍ ആശ്രയിക്കുകയും അവിടുത്തോട് വിശ്വസ്തരായി നിലകൊള്ളുകയും ചെയ്തു. ഇതേ മനോഭാവത്തോടെ ആയിരിക്കണം നാം നോമ്പ് അനുവര്‍ത്തിക്കേണ്ടത്” പാപ്പ വിശദീകരിച്ചു.

ജീവനിലേക്കും സന്തോഷത്തിലേക്കുമാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കാണ് നാം സഞ്ചരിക്കേണ്ടത്.

നമ്മുടെ പങ്കാളിത്തത്തോടെ മാത്രമേ പാപമോചനം നല്‍കാന്‍ ദൈവത്തിന് സാധ്യമാകുകയുള്ളൂ എന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. യേശുവിലുള്ള പ്രത്യാശയോടെ മുന്നേറാന്‍ പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.