അഭയാർത്ഥികളെയും ദരിദ്രരെയും ചേർത്തുപിടിച്ച് ലബനോനിലെ കത്തോലിക്കാ സഭ

ദരിദ്രരെയും അഭയാർത്ഥികളെയും ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന രാജ്യമായി മാറി ലെബനോൻ. ഏകദേശം 15 ദശലക്ഷം അഭയാർഥികളിൽ ധാരാളം ക്രിസ്ത്യാനികളും ഉൾപ്പെടുന്നു. ക്രൈസ്തവർ കൂടുതലുള്ള സ്ഥലങ്ങളിലാണ് കൂടുതലും അഭയാർത്ഥികളെ സ്വീകരിക്കുന്നത്. താമസിക്കാൻ ഒരു സ്ഥലം കണ്ടെത്താനും ജീവിതാവശ്യങ്ങൾ നേടാനും കഷ്ടപ്പെടുന്നവരെ ഇവിടുത്തെ കത്തോലിക്കാ സമൂഹം സഹായിക്കുന്നു.

സിറിയൻ അതിർത്തിയോട് ചേർന്നുള്ള ബെക താഴ്‌വരയിലെ സഹ്‌ലെ മെൽക്കൈറ്റ് രൂപത ഇതിന് ഉദാഹരണമാണ്. അയൽരാജ്യമായ സിറിയയിൽ നിന്ന് പലായനം ചെയ്ത നിരവധി ക്രിസ്ത്യൻ കുടുംബങ്ങളുണ്ട് ഇവിടെ. ലബനോൻ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എങ്കിലും ഇവർ ആവശ്യക്കാരെ കൈവിടുന്നില്ല. ബോംബാക്രമണങ്ങളിൽ നിന്നും സിറിയയിലെ യുദ്ധത്തിൽ നിന്നും ഓടിപ്പോന്ന റിഫിന്റെ കുടുബം മൂന്ന് വർഷം മുമ്പ് ഇവിടെയെത്തിയതാണ്. അമ്മ ഒരു നഴ്‌സാണ്, അച്ഛൻ ഒരു റെസ്റ്റോറന്റിലെ പാചകക്കാരനായിരുന്നു. അവർക്ക് മൂന്ന് കുട്ടികളുണ്ട്, അവരിൽ രണ്ടുപേർ ഇപ്പോൾ മുതിർന്നവരാണ്. അടുത്ത കാലം വരെ, അവർക്ക് ജോലി ഉണ്ടായിരുന്നു. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി അവർക്ക് ജോലി നഷ്‌ടപ്പെട്ടു. എന്നാൽ ഇവിടുത്തെ രൂപതയിൽ നിന്നുള്ള സഹായംകൊണ്ടാണ് ഇപ്പോൾ ഇവർ ജീവിക്കുന്നത്.

2019 മുതൽ, സഹ്‌ലെയിലെ അഭയാർത്ഥികളെ പിന്തുണച്ചുകൊണ്ട് വിവിധ പദ്ധതികൾക്കായി എയ്ഡ് ടു ദി ചർച്ചിന്റെ സഹായം മൊത്തം 4.4 മില്യൺ ഡോളറാണ്. ഭക്ഷണം, വസ്ത്രം, മരുന്ന് എന്നീ അത്യാവശ്യങ്ങൾ ഇവർ ആവശ്യക്കാരിലേക്ക് എത്തിക്കുന്നു. ഇങ്ങനെ അനേകരിൽ പ്രതീക്ഷയും സഹായവും പകർന്നുകൊണ്ട് സഭയുടെ സന്നദ്ധപ്രവർത്തനങ്ങൾ മുൻപോട്ട് പോകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.