നിശബ്ദത വളർത്താൻ വിശുദ്ധ യൗസേപ്പിതാവിൽ നിന്നു പഠിക്കുക: ഫ്രാൻസിസ് മാർപാപ്പാ 

തങ്ങളുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ  നിശബ്ദത വളർത്തിയെടുക്കാമെന്ന് വി. യൗസേപ്പിതാവിൽ നിന്നു പഠിക്കാൻ ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കരോട് ആഹ്വാനം ചെയ്തു. ഡിസംബർ 15 -ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പൊതുസദസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“വി. യൗസേപ്പിതാവിന്റെ നിശബ്ദത നിഷ്ക്രിയത്വത്തെ സൂചിപ്പിക്കുന്നില്ല. നേരെ മറിച്ച് വിശുദ്ധന്റെ മഹത്തായ ആന്തരികതയെ സൂചിപ്പിക്കുന്നു” – ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. നമ്മുടെ  ഉത്കണ്ഠകളുടെയും പ്രലോഭനങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും ആയിരം സ്വരങ്ങളിൽ നിന്ന് പരിശുദ്ധാത്മാവിന്റെ ശബ്ദത്തെ വേർതിരിച്ചറിയാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യേശുവിന്റെ വളർത്തുപിതാവ് പറഞ്ഞ ഒരു വാക്കു പോലും സുവിശേഷങ്ങളിൽ അടങ്ങിയിട്ടില്ലെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ജീവിതത്തിൽ നിശബ്ദതക്കുള്ള ഇടങ്ങൾ എങ്ങനെ വളർത്തിയെടുക്കാമെന്ന് വി. യൗസേപ്പിതാവിൽ നിന്നു നമുക്ക് പഠിക്കാമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.