നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം അള്‍ജീരിയ ടൂണീഷ്യ അപ്പസ്‌തോലിക് ന്യുണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

വ്യക്തിത്വ വികസനം, കരിയര്‍ അവബോധം, ജീവിതദര്‍ശനം, സാമൂഹ്യപ്രതിബദ്ധത എന്നീ വിഷയങ്ങളെക്കുറിച്ച് ഡോ. അലക്‌സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നയിച്ചു. ക്യാമ്പില്‍ പങ്കെടുത്ത 131 കുട്ടികളില്‍ നിന്നും തുടര്‍പരിശീലനത്തിനായി 75 കുട്ടികളെ തെരഞ്ഞെടുത്തു. ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ കാര്‍ട്ട്മെന്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.