കോട്ടയം അതിരൂപതയിലെ സമുദായസംഘടനകളുടെ നേതൃസംഗമം ആഗസ്റ്റ് 29 -ന് 

‘ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്ത് വഴി 1911 ആഗസ്റ്റ് 29 -ന് വിശുദ്ധ പത്താം പീയൂസ് മാർപാപ്പ തെക്കുംഭാഗ ജനതയ്ക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111-ാം വാർഷികദിനാചരണത്തിനു മുന്നോടിയായി അതിരൂപതയിലെ സമുദായസംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ അതിരൂപതാ ഭാരവാഹികളുടെ നേതൃസംഗമം ആഗസ്റ്റ് 28-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം ക്‌നായി തോമാ ടവറിൽ സംഘടിപ്പിക്കുന്നു.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി രാജൻ, കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ ജോസ് എന്നിവർ പ്രസംഗിക്കും.

എ.ഡി. 345 -ൽ ദക്ഷിണ മെസപ്പെട്ടോമിയയിലെ കിനായ ഗ്രാമത്തിൽ നിന്ന് ഏഴ് ഇല്ലത്തിൽപ്പെട്ട 72 കുടുംബങ്ങൾ കിനായി തോമ്മായുടെയും ഉറഹായിലെ മാർ യൗസേപ്പിന്റെയും നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്കു നടത്തിയ പ്രേഷിതകുടിയേറ്റത്തിന്റെ സ്മാരകമായി കൊടുങ്ങല്ലൂരിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് നിർമ്മിച്ചിരിക്കുന്ന ക്‌നായി തോമാ ടവറിൽ അതിരൂപതാദ്ധ്യക്ഷൻ പതാക ഉയർത്തും.

ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വികാരി ജനറാൾ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.