ലത്തീന്‍: ജനുവരി 30: മര്‍ക്കോ 5:1-20 യേശുവിന്റെ സ്വന്തമാകുക

പിശാചു ബാധിതന്‍ സുഖപ്പെട്ടപ്പോള്‍ യേശുവിന്റെ കൂടെ ആയിരിക്കാന്‍ ആഗ്രഹിക്കുന്നു. തന്നെ സുഖപ്പെടുത്തിയ യേശുവിന്റെ കരുണയാണ് അതിന് അവനെ നിര്‍ബന്ധിക്കുന്നത്. യേശുവിന്റെ ഈ കരുണ പ്രഘോഷിക്കാന്‍ ജീവിതം തന്നെ അവന്‍ മാറ്റി വയ്ക്കുന്നു. നിന്റെ വാക്കും, പ്രവൃത്തിയും, യേശുവിന്റെ കരുണയെ മറ്റുള്ളവര്‍ക്കു മനസ്സിലാക്കാന്‍ പറ്റുന്ന തരത്തില്‍ നൈര്‍മ്മല്യം നിരഞ്ഞതാണോ? യേശുവിന്റെ സ്വന്തമാകുന്നവര്‍ക്കേ ഇങ്ങനെ സാധിക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.