ലത്തീൻ ജനുവരി 14 മർക്കോ. 1:14-20 ആത്മീയവിരക്തി

ഉടനെ വലയുപേക്‌ഷിച്ച്‌, അവര്‍ അവനെ അനുഗമിച്ചു (മര്‍ക്കോ. 1:18).

ശിഷ്യത്വത്തിൽ അപരിത്യാജ്യമായ നിസംഗമനോഭാവത്തിന്റെ രണ്ട് പ്രകാശനങ്ങൾ സുവിശേഷം അവതരിപ്പിക്കുന്നു.

ഒന്നാമതായി, വലകൾ ഉപേക്ഷിക്കുന്നത് ജോലിയുടെ അഥവാ  ജീവസന്ധാരണത്തിനുള്ള വഴിയുടെ ഉപേക്ഷ അല്ല. മറിച്ച്  ജോലിയെക്കാളും സമ്പത്തിനേക്കാളും അധികമായി ദൈവത്തിന് ജീവിതത്തിൽ പ്രാധാന്യം കൊടുക്കുന്നതിന്റെ പ്രതീകമാണ്. രണ്ടാമതായി, പിതാവിനെ സ്വന്തം വഞ്ചിയിൽ ഉപേക്ഷിച്ച് യാത്ര തിരിക്കുന്നത്, “നിന്റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക” എന്ന നാലാം പ്രമാണത്തിന്റെ ലംഘനമല്ല, മറിച്ച് എല്ലാ മനുഷ്യബന്ധങ്ങളെക്കാളും അധികമായി ദൈവത്തെ സ്നേഹിക്കുന്നതിന്റെ  പ്രതീകമാണ്.

ആത്മീയവിരക്തി എന്നത് ചാരിത്ര്യജീവിതത്തിന്റെ അഥവാ ദൈവത്തെ ഒന്നാം സ്നേഹമാക്കുന്നതിന് സഹായിക്കുന്ന ശിക്ഷണമാണ് ആത്മീയ നിസംഗത. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.