ലത്തീൻ ജനുവരി 13 ലൂക്കാ 3:15-16, 21-22 കൗദാശിക-മാമോദീസ

യോഹന്നാന്‍ അവരോടു പറഞ്ഞു: “അവന്‍ പരിശുദ്‌ധാത്‌മാവിനാലും അഗ്‌നിയാലും നിങ്ങള്‍ക്കു സ്‌നാനം നല്‍കും” (ലൂക്കാ 3:16).

സുവിശേഷം മൂന്നു തരത്തിലുള്ള മാമോദിസകളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു.

1. അനുതാപ മാമോദീസ (Baptism of Repentance):-  തങ്ങളുടെ പാപങ്ങളെ കുറിച്ച് അനുതപിച്ചവർക്ക് പാപക്കറകൾ കഴുകിക്കളയുന്നതിന്റെ പ്രതീകമായി  സ്നാപകയോഹന്നാൻ ജോർദ്ദാൻ നദിയിൽ നൽകിയ സ്നാനം.

2. യേശു മാമോദീസ (Baptism of Jesus):- അനിവാര്യമല്ലാതിരുന്നെങ്കിലും  അനുതപിക്കുന്ന മനുഷ്യനോട് അനുരൂപനാകാൻ ദൈവപുത്രൻ യോഹന്നാനിൽ നിന്ന് സ്വീകരിച്ച സ്നാനം. പാപമില്ലായ്മയിൽ സ്വീകരിച്ചതിനാൽ യേശു മാമോദീസ അനുതാപ മാമോദീസയിൽ നിന്നും വ്യത്യസ്തമാണ്.

3. കൗദാശിക മാമോദീസ (Sacrament of Baptism):- പരിശുദ്ധാത്മ ശക്തിയാൽ മനുഷ്യപാപങ്ങൾ ഇല്ലാതാക്കി മനുഷ്യരെ ദൈവമക്കൾ ആക്കുന്ന ശുശ്രൂഷ ആയതിനാൽ കൗദാശിക മാമോദീസാ യോഹന്നാൻ നൽകിയ അനുതാപ മാമോദീസായേക്കാൾ ഉൽകൃഷ്ടമാണ്.

യേശുവിന്റെ മാമോദീസ ക്രൈസ്തവർ സ്വീകരിക്കുന്ന കൗദാശിക മാമോദീസായെയാണ് പ്രതിഫലിപ്പിക്കുന്നത്.

മനുഷ്യൻറെ ഉത്ഭവത്തിനും വ്യക്തിപാപങ്ങൾക്കും പൊറുതി നൽകുന്നതിനാലും പാപഫലമായുണ്ടാകുന്ന എല്ലാ ശിക്ഷകളിൽ നിന്നും ഒഴിവു നൽകുന്നതിനാലും, ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയർത്തി പൊതുജനം നൽകുന്നതിനാലും, സമ്പൂർണ്ണ ക്രൈസ്തവ ജീവിതത്തിനാവശ്യമായ കൃപകളും വരങ്ങളും നൽകുന്നതിനാലും ക്രൈസ്തവജീവിതത്തിൽ മാമോദീസ അടിസ്ഥാന കൂദാശയാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.