ലത്തീൻ ജനുവരി 02 യോഹ 1:19-21 ആത്മാവബോധം

അവന്‍ പറഞ്ഞു: ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചതു പോലെ, കര്‍ത്താവിന്‍െറ വഴികള്‍ നേരെയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍െറ ശബ്‌ദമാണ് ഞാന്‍. (യോഹ. 1:23).

തന്റെ വ്യക്തിത്വത്തെയും (ക്രിസ്തുവിന്റെ സ്വരം) ദൗത്യത്തെയും (ക്രിസ്തുവിന്റെ ദൂതൻ) കുറിച്ചുള്ള സ്നാപകന്റെ ആത്മബോധം യേശുവിൻറെ വ്യക്തിത്വത്തെ കുറിച്ചുള്ള അറിവിൽ നിന്നും ജനിക്കുന്നതാണ്. ഈ ആത്മാവബോധമാണ് എന്ത് സംസാരിക്കണം എന്ത് പാടില്ല എന്നുള്ള വ്യക്തമായ ചിത്രം യോഹന്നാന് നൽകുന്നത്.  അതിനാലാണ് വ്യക്തമായി “താൻ ക്രിസ്തുവോ ഏലിയായോ പ്രവാചകനോ അല്ല മറിച്ച് വരാനിരിക്കുന്ന ക്രിസ്തുവിൻറെ സ്വരം മാത്രമാണ്‌ ” എന്ന് അവന് പറയുവാൻ സാധിക്കുന്നത്. താനല്ല പ്രകാശം, മറിച്ച് പ്രകാശത്തിലേക്ക് വഴിതെളിക്കുന്ന ഒരു വഴിവിളക്ക് മാത്രമാണെന്ന് താൻ യോഹന്നാന് വ്യക്തമായി അറിയാം.

അനേകർ സഭയിൽ ശുശ്രൂഷ ചെയ്യുന്നു, പക്ഷേ അവർ തങ്ങളുടെ ശുശ്രൂഷ കളിലൂടെ മറ്റുള്ളവരെ ദൈവത്തിലേക്ക് നയിക്കാതെ തങ്ങളിലേക്ക് തന്നെ നയിക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.