ലത്തീൻ ഒക്ടോബർ 15 ലൂക്കാ 11:22-32 അടയാളങ്ങൾ അനുതാപജനനീയം 

[നിനെവേ നിവാസികള്‍ വിധിദിനത്തില്‍ ഈ തലമുറയോടു കൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാല്‍, യോനായുടെ പ്രസംഗം കേട്ട്‌ അവര്‍ പശ്‌ചാത്തപിച്ചു. എന്നാല്‍ ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍! ലൂക്കാ 11 : 32]

വിജാതീയരായിരുന്നിട്ടും നിനവേ നിവാസികൾ യോനായുടെ മാനസാന്തരത്തിനുള്ള ആഹ്വാനം ശ്രവിച്ച് പൊടുന്നനെ മാനസാന്തരത്തിന്റെ പ്രവർത്തികൾ ചെയ്തു. യേശു പ്രവർത്തിച്ച ആത്ഭുതങ്ങളുടെ ലക്ഷ്യം മനുഷ്യരെ അതിശയിപ്പിക്കുക എന്നതായിരുന്നില്ല,  മറിച്ച് അവയിലൂടെ മാനസാന്തരത്തിന്റെ ഫലങ്ങൾ കാഴ്ചക്കാരിൽ ജനിപ്പിക്കുക എന്നതായിരുന്നു. നിർഭാഗ്യവശാൽ, യേശുവിന്റെ അത്ഭുതങ്ങൾ സമകാലീനരെ മാനസാന്തരത്തിലേക്കല്ല, മറിച്ച് ഞങ്ങൾ യോഗ്യരാണ് എന്ന അഹന്തയിലേക്കാണ് നയിച്ചത്.

ദൈവാനുഗ്രഹങ്ങൾ എളിമയിലേക്കും മാനസാന്തരത്തിലേക്കുമാണ് മനുഷ്യരെ നയിക്കേണ്ടത്. ആമേൻ.

ഫാ.  ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.