ലത്തീൻ നവംബർ 09 യോഹ 2:13-22 മൗതീകശരീര ശുദ്ധീകരണം

എന്നാല്‍, അവന്‍ പറഞ്ഞത്‌ തന്‍െറ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്‌. (യോഹന്നാന്‍ 2 : 21)

യേശുവിന്റെ ദൈവാലയ ശുദ്ധീകരണം ഇന്ന് ക്രിസ്തുവിന്റെ മൗതീകശരീരമായ തിരുസഭയുടെ ആത്മീയ ശുദ്ധീകരണത്തിന്റെ പ്രതീകമായെടുക്കാം.

പഴയനിയമത്തിലെ ജെറുസലേം ദൈവാലയം പുതിയനിയമത്തിൽ ക്രിസ്തുവിന്റെ മൗതീകശരീരമായ തിരുസഭയാൽ പുനപ്രതിഷ്ഠിക്കപ്പെട്ടു. ഇക്കാര്യമാണ് മൂന്ന് ദിവസത്തിനുള്ളിൽ ഞാൻ ദൈവാലയം പുനരുദ്ധരിക്കും എന്നതുകൊണ്ട് യേശു അർത്ഥമാക്കുന്നത് (യോഹ 2:11). അംഗങ്ങളുടെ ആഴമായ സംസർഗാനുഭവത്തിൽ മാത്രമേ സഭ ക്രിസ്തുവിന്റെ മൗതീകശരീരമാവുകയുള്ളു.

അംഗങ്ങളുടെ ഇടയിൽ രൂപപ്പെടാറുള്ള വെറുപ്പ്‌, അസൂയ, വൈരാഗ്യം, സ്വാർത്ഥത, അഹങ്കാരം, തുടങ്ങിയ പാപങ്ങൾ സഭാങ്ങളുടെ സംസർഗാനുഭവത്തിൽ വലിയ തടസങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കാറുണ്ട്. അത്തരം അവസരങ്ങളിൽ സഭാംഗങ്ങൾ സ്വീകരിക്കുന്ന അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും വഴികളെ മൗതീകശരീരത്തിന്റെ ആത്മീയ വിശുദ്ധീകരണമായി കാണാവുന്നതാണ്.

ഫാ. ജെറി വള്ളോംകുന്നേൽ MCBS,  സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.