ലത്തീൻ ഫെബ്രുവരി 22 മത്തായി 16:13-19 ആധികാരികതയുടെ താക്കോലുകൾ

സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും (മത്തായി 16:19).

വത്തിക്കാന്‍ ചത്വരത്തില്‍, കൈയില്‍ താക്കോല്‍ക്കൂട്ടമുള്ള വി. പത്രോസിന്റെയും വാളേന്തിയ വി. പൗലോസിന്റെയും ഗാംഭീര്യദ്യോതകമായ രണ്ട് ശിലാപ്രതിമകള്‍ കാണാം. പത്രോസിന്റെ കൈയിലെ താക്കോലുകള്‍ തുറക്കാനും അടയ്ക്കാനും അഥവാ ബന്ധിക്കാനും അഴിക്കാനുമുള്ള (to bind and loose) അധികാരത്തെയാണ് സൂചിപ്പിക്കുന്നത്. മിശിഹായുടെ മൗതീകശരീരമായ തിരുസഭയുടെ ദൃശ്യരൂപത്തിന്റെ അഥവാ അധികാരനിയുക്തമായ സ്ഥാപനസഭയുടെ (Institutional Church) ഭരണകര്‍തൃത്വം ക്രിസ്തു ഏല്‍പ്പിച്ചത് പത്രോസിനെയും അവന്റെ പിന്‍ഗാമികളായ മാര്‍പ്പാപ്പാമാരെയും ആണ്. പത്രോസിന്റെ കൈയിലെ താക്കോലുകള്‍ പത്രോസിന്റെ പിന്‍ഗാമികളായ മാര്‍പാപ്പാമാരിലൂടെ സഭയ്ക്ക് ഭൂമിയില്‍ നല്‍കപ്പെട്ടിരിക്കുന്ന പാപമോചനത്തിനും പ്രബോധനത്തിനും അച്ചടക്കനടപടികള്‍ക്കുമുള്ള അധികാരത്തെയാണ്.

വിശ്വാസകാര്യങ്ങളില്‍ റോമയിലെ പത്രോസിന്റെ സിംഹാസനത്തോടുള്ള വിധേയത്വം സഭയോടുള്ള വിധേയത്വമാണ്. സഭയോടുള്ള വിധേയത്വം ക്രിസ്തുവിനോടും അതുപോലെ ദൈവത്തോടും.ആമ്മേന്‍.

ഫാ. ജെറി വള്ളോംകുന്നേല്‍ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.