ലത്തീൻ ഫെബ്രുവരി 19 മർക്കോ. 8:14-21 വിശ്വാസ പുളിമാവ്

അവന്‍ മുന്നറിയിപ്പ് നല്‍കി: “നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച്‌ കരുതലോടെയിരിക്കുവിന്‍ ” (മര്‍ക്കോ. 8:15).

പുളിമാവിന്റെ ഉപമ സകരാത്മകമായും (Positive) നിഷേധാത്മകമായും (Negative) യേശു സുവിശേഷത്തിൽ ഉപയോഗിക്കുന്നുണ്ട്. സകരാത്മകമായ അർത്ഥത്തിൽ, അല്പം പുളിമാവിന് വലിയ അളവ് മാവിനെ പുളിപ്പിക്കാൻ കഴിവുള്ളതുപോലെ,  വിശ്വാസമുള്ള ഒരു ചെറുഗണത്തിന്, വലിയ സമൂഹത്തിന് മുഴുവൻ ധാർമ്മിക മൂല്യങ്ങളെ നൽകാനാകും. നിഷേധാത്മകമായ അർത്ഥത്തിൽ ഫരിസേയരുടെ കപടനാട്യമാകുന്ന പുളിമാവിന് ശിഷ്യരുടെ ആത്മീയജീവിതത്തെ മലിനമാക്കാൻ ശക്തിയുണ്ട് എന്നർത്ഥം.

ലോകത്തിന്റെ കളങ്കിത പുളിമാവിന് വിപരീതമായി വിശ്വാസ പുളിമാവാണ് ദൈവമക്കൾക്ക് അനിവാര്യമായത്. ആമ്മേൻ.

 ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.