ലത്തീൻ ഡിസംബർ 03 മത്തായി 7:21; 24-29 രക്ഷാശില

എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും (മത്തായി 7:24).

പാറ” അല്ലെങ്കിൽ “ശില” എന്നത് ദൈവത്തെയും ദൈവികസംരക്ഷണത്തെയും സൂചിപ്പിക്കാനായി ബൈബിൾ പൊതുവായി ഉപയോഗിക്കാറുള്ള ഒരു പ്രതീകമാണ്. “അങ്ങാണ് എന്റെ രക്ഷശിലയും കോട്ടയും വിമോചകനും എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും എന്റെ പരിചയും രക്ഷാസൃഗവും അഭയകേന്ദ്രവും” (സങ്കീ. 18:2).

പാറപ്പുറം” ദൈവതിരുമനസിന്റെയും “മണൽപ്പുറം” മനുഷ്യമനസ്സിന്റെയും പ്രതീകമായി എടുക്കുകയാണെങ്കിൽ പാറപ്പുറത്തുള്ള ഭവനം പണിയിൽ ദൈവതിരുമനസ് അനുസരിച്ചു രൂപപ്പെടുത്തുന്ന ക്രൈസ്തവജീവിതത്തിന്റെ പ്രതീകമാണ്. മണൽപ്പുറത്തുള്ള ഭവനം പണിയൽ മനുഷ്യന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ക്രൈസ്തവജീവിതത്തിൻ്റെയും.

രക്ഷാശിലയായ ദൈവത്തില്‍ ആശ്രയിച്ച് ക്രൈസ്തവജീവിതം പണിതുയർത്താം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.