ലത്തീൻ ജനുവരി 05 മർക്കോ. 6: 45-52 പ്രത്യക്ഷീകൃത സ്നേഹം

“അവരെല്ലാവരും അവനെ കണ്ട് പരിഭ്രമിച്ചു പോയി. ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍. ഞാനാണ്‌; ഭയപ്പെടേണ്ടാ” (മര്‍ക്കോ 6:50).

പ്രത്യക്ഷീകരണ-ഞായർ (Ephyphany Sunday) കഴിഞ്ഞു വരുന്ന ആറു ദിവസങ്ങൾ പ്രത്യക്ഷീകരണ ആഴ്ച (Epiphany Octave) എന്നാണ് അറിയപ്പെടുക. ഈ ദിനങ്ങളിൽ ദൈവീക പ്രത്യക്ഷീകരണങ്ങളുടെ വിവരണങ്ങളാണ് സുവിശേഷങ്ങളിൽ ധ്യാനവിഷയമാക്കുക. പ്രത്യക്ഷീകരണ തിങ്കളാഴ്ചയിലെ സുവിശേഷം (Epiphany Monday) യേശുവിന്റെ പരസ്യജീവിതത്തിലേക്കുള്ള പ്രത്യക്ഷീകരണത്തെ അവതരിപ്പിച്ചു.

ഇന്നത്തെ സുവിശേഷത്തിൽ ജലത്തിനു മുകളിലൂടെ നടക്കുന്ന ക്രിസ്തു ഭയചകിതരായ ശിഷ്യരോട്‌, “ധൈര്യമായിരിക്കുവിന്‍. ഞാനാണ്‌; ഭയപ്പെടേണ്ടാ” എന്ന് അരുളിച്ചെയ്തു കൊണ്ട് തന്റെ ദൈവത്തെയും ദൈവീകശക്തിയേയും ശിഷ്യരുടെ മുൻപിൽ പ്രത്യക്ഷീകരിക്കുകയാണ്. ദൈവീകസ്നേഹത്തിലും പരിപാലനയിലും ദൃഢവിശ്വാസമുള്ള ഒരു വ്യക്തിയുടെ ഹൃദയത്തിൽ ദൈവം പ്രത്യക്ഷീകൃതമാകുന്നതിനാൽ അവിടെ ഭയത്തിന് ഇടമില്ല. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.