ലത്തീൻ ജനുവരി 04 മർക്കോ. 6: 34-44 ഇടയസാന്നിധ്യം

“അവന്‍ കരക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട്‌ അവന്‌ അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റം പോലെ ആയിരുന്നു. അവന്‍ അവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി” (മര്‍ക്കോ. 6:34).

ദിശാബോധം (Direction), പോഷണം (Nourishment), സംരക്ഷണം (Protection)  എന്നീ മൂന്ന് ആവശ്യങ്ങൾക്കായി ആടുകൾ ഇടയനെ ആശ്രയിക്കുന്നു. ഇടയസാന്നിധ്യമില്ലാത്ത ആടുകളുടെ ജീവിതത്തിൽ സംഭവ്യമായിട്ടുള്ളത് അപകടങ്ങളും ചിലപ്പോൾ മരണവുമാണ്. വൈദികർ സഭാമക്കൾക്കെന്നതുപോലെ, മാതാപിതാക്കൾ മക്കൾക്കും, അധ്യാപകർ വിദ്യാർത്ഥികൾക്കും, പൊതുപ്രവർത്തകർ പൗരന്മാർക്കും ഇടയന്മാർ ആണ് എന്നു പറയാം.

തിരുസഭയിലോ, മറ്റേതെങ്കിലും വേദിയിലോ നേതൃത്വശുശ്രൂഷ അഥവാ ഇടയശുശ്രൂഷ എന്നത് ഏല്പിക്കപ്പെടുന്നവരെ  ആജ്ഞാനിവർത്തികൾ  ആക്കുന്നതല്ല മറിച്ച് തങ്ങൾക്ക് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവർക്ക് ദിശാബോധം, പോഷണം, സംരക്ഷണം എന്നിവ ഉറപ്പു വരുത്തുക എന്നതാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.