ലത്തീൻ ഡിസംബർ 29 ലൂക്കാ 2: 22-35 ആത്മസമർപ്പണം

“മോശയുടെ നിയമമനുസരിച്ച്‌, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലേമിലേക്കു കൊണ്ടുപോയി” (ലൂക്കാ 2:22).

ദൈവതിരുമുമ്പിലുള്ള രണ്ട് സമർപ്പണത്തിന്റെ ചിത്രങ്ങളാണ് സുവിശേഷത്തിൽ. യൗസേപ്പും മറിയവും ശിശുവായ യേശുവിനെ ദൈവാലയത്തിൽ സമർപ്പിക്കുന്നതും മറിയം തന്റെ ശുദ്ധീകരണത്തിന്റെ ദിവസങ്ങൾ പൂർത്തിയായപ്പോൾ രണ്ട്  പ്രാവുകളെ ശുദ്ധീകരണപ്രക്രിയയുടെ ഭാഗമായി സമർപ്പിക്കുന്നതും. ഈ സമർപ്പണങ്ങളെ ദൈവതിരുമുൻപിലുള്ള നമ്മുടെ ആത്മസമർപ്പണത്തിന്റെ പ്രതീകമായി കാണാം.

ദൈവകാര്യങ്ങളിലെ ഉപകരണങ്ങൾ എന്ന അർത്ഥത്തിലും  ദൈവവുമായുള്ള ആത്മീയമൈത്രിയുടെയും ആത്മീയ ബലിചൈതന്യത്തിന്റെയും പ്രതീകമായതിനാൽ ആത്മീയജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.