ലത്തീൻ ഡിസംബർ 28 മത്തായി 2: 13-18 അഭിനവ ഹേറോദേസുമാർ

“ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസിലാക്കിയ ഹേറോദേസ്‌ രോഷാകുലനായി. അവരില്‍ നിന്നു മനസിലാക്കിയ സമയമനുസരിച്ച്‌ അവന്‍ ബേത്‌ലഹേമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു” (മത്തായി 2:16).

ഹേറോദേസിന്റെ ക്രൂരതക്ക് ഇരയായ പൈതങ്ങളെ, യേശുവിനു വേണ്ടി മരിച്ചുവെന്നതിനാൽ ആദ്യത്തെ രക്തസാക്ഷികളായിട്ടാണ് സഭ കാണുന്നത്. ജീവന്റെ പരിശുദ്ധിക്ക് പ്രത്യേകമായി ഗർഭസ്ഥശിശുക്കളുടെ ജീവനെതിരായി നിലകൊള്ളുന്ന എല്ലാ ശക്തികളുടെയും സംസ്കാരങ്ങളുടെയും പ്രതിനിധിയാണ് ഹേറോദേസ്.

ഒരു കുഞ്ഞിന്റെ വരവ് തങ്ങളുടെ സ്വകാര്യതയും സുഖവും നഷ്ടപ്പെടുത്തുന്ന പ്രതിബന്ധമായി കണ്ട് നശിപ്പിക്കുന്ന അഭിനവ ദമ്പതികളും, ബാല്യത്തിന്റെ അവകാശങ്ങളായ കളികളും വിദ്യാഭ്യാസവും തിരസ്കരിച്ച് ബാലവേലക്ക് ഉപയോഗിക്കപ്പെടുന്നവരും, ആശ്രിതത്വത്തിന്റെ പ്രായത്തിൽ കുഞ്ഞുങ്ങളെ അനാഥത്വത്തിലേക്ക് തള്ളിവിടുന്നവരും ഒക്കെ അഭിനവ ഹേറോദേസുമാരാണ്.  ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.